ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ അന്തരിച്ചു

Breaking Kerala

തിരുവനന്തപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ (66) അന്തരിച്ചു.
കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്.

മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്നു സഖാവ് യു വിക്രമൻ.ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.ഇൻഡ്യൻ ജേർണലസിസ്റ്റ് യൂണിയൻ പ്രസിഡണ്ട് കെ.ശ്രീനിവാസറെഡ്ഡി, വൈസ് പ്രസിഡണ്ട് ജി.പ്രഭാകരൻ, സെക്രട്ടറി ജനറൽ ബൽവീന്ദർ സിംഗ് ജമ്മു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *