കേരളീയം ധൂര്‍ത്തല്ല, വാണിജ്യസാധ്യതകള്‍ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Breaking Kerala

തിരുവനന്തപുരം: കേരളീയം ധൂര്‍ത്തല്ല, വാണിജ്യസാധ്യതകള്‍ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ വളര്‍ച്ചയെ നിലനിര്‍ത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇത്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സര്‍ക്കാരാണ്.

കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *