സഹോദരിയുടെ ഭർത്താവിനെ ക്രൂരമായി മർദ്ധിച്ച സംഭവം മൂന്നുപേർ അറസ്റ്റിൽ

Breaking Kerala

കൽപ്പറ്റ:സഹോദരിയുടെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് നടപടി.
വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തൻവീട്ടിൽ അബ്ദുൾ സലീം (52), അബ്ദുൾ സലാം (48), അബ്ദുൾ ഷെരീഫ് (44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.
ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് അസീസ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മർദിച്ചതായി അസീസ് പറയുന്നു. കഴിഞ്ഞ 19-ാം തീയ്യതി രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അസീസിനെ ഇരുമ്പ് ദണ്ഡ്, ടയർ എന്നിവ ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇദ്ദേഹത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *