അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

Kerala

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇത് കാരണം കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 -ാം തിയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 16 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *