കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ. ജെ. യു.) സ്ഥാപക നേതാക്കളിൽ പ്രമുഖനും, സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടും, ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ.ജെ.യു)
സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന യു വിക്രമൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബും കെ.ജെ.യുവും സംയുക്തമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു . നേതാക്കളായ മുൻ MP പന്ന്യൻ രവീന്ദ്രൻ, മുൻ സ്പീക്കർ എം വിജയകുമാർ, കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാൻ എസ് ആർ ശക്തിധരൻ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ, സെക്രട്ടറി രാധാകൃഷ്ണൻ,കെ ജെ യു സംസ്ഥാന പ്രസിഡന്റ് ജോസ്സി തുമ്പാനത്ത്, യു വിക്രമന്റെ ഭാര്യ സീതാ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. ഐ ജെ യു ദേശീയ സമിതി മെമ്പർമാരായ ആർ ശിവശങ്കരപ്പിള്ള, പി കെ രതീഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീഖ്, ട്രഷറർ ഷബീർ അലി,സംസ്ഥാന സെക്രട്ടറിമാരായ എസ് ഡി റാം,പ്രമേഷ് വി ബാബു എന്നിവരും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് അംഗങ്ങളും കെ ജെ യുവിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.