രുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. മുൻകൂര്‍ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി.ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ അനുവദിക്കും.
ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക.
ഒക്ടോബര്‍ 15,വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാല്‍ തുക പരിധിയില്ലാതെയാണ് ബില്ലുകള്‍ തീര്‍പ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.