കോഴിക്കോട്: സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിന് പുതിയ ആപ് രൂപീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആപ് രൂപീകരിക്കുന്ന വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറി ഉദ്ഘാടനം ചെയ്യവേയാണ് ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആപിലൂടെ കണ്‍സഷന് വേണ്ടി അപേക്ഷിക്കാം. തുടര്‍ന്ന് എം വി ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാവുന്നതാണ്.