എസ്എൻഡിപി യോഗം പറവൂർ യൂണിയൻറെ നേതൃത്വത്തിൽ 170 ജയന്തി സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത വിജയം കരസ്ഥമാക്കിയ ശാഖകൾക്കുള്ള സമ്മാനവിതരണവും കുമാരി സംഘം ബാലജനയോഗം എന്നിവയുടെ ഉദ്ഘാടനവും സൗജന്യ ഓൺലൈൻ പി എസ് സി കോച്ചിങ്ങിന്റെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നിർവഹിച്ചു സർക്കാർ ജോലിയിൽ അധികാരത്തിലും സംഘടിത ശക്തികൾ അധികാരം പങ്കിടുമ്പോൾ ഈഴവരാതെ പിന്നോക്കക്കാർക്ക് അവഗണന മാത്രമാണ് ലഭിക്കുന്നത് അതുകൊണ്ട് നാം സംഘടിത ശക്തിയായി തീരണം. സംഘടിത ശക്തിയായി തീരണമെന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുദേവനാണ് ഇക്കഴിഞ്ഞ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തവരിൽ ആരും തന്നെ ഈഴവ വിഭാഗത്തിൽ നിന്നും ഇല്ല എന്നുള്ളത് തന്നെ ഇതിനുദാഹരണമാണ് യൂണിയൻ തലത്തിൽ നടന്ന ജയന്തി ഘോഷയാത്രയിൽ നീണ്ടൂർ ശാഖ ഒന്നാം സമ്മാനം കരസ്ഥമാക്കി രണ്ടാം സമ്മാനം കൈതാരം കോട്ടുവള്ളി ശാഖയ്ക്ക് മൂന്നാം സമ്മാനം നന്ത്യാട്ടുകുന്നം ശാഖ കരുമാലൂർ ശാഖ എന്നിവർ പഅങ്കുവച്ചു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന ജ്യോതി സ്വീകരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നീണ്ടൂർ ശാഖ കരിമ്പാടം തുരുത്തിപ്പുറം ചക്കുമരശ്ശേരി മാല്യത്തുരുത്ത് വെസ്റ്റ് മത ശാഖകൾക്കുള്ള ഓവറോൾ കിരീടവും ഈ യോഗത്തിൽ വച്ച് സമ്മാനിച്ചു യൂണിയൻ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ടർ പി എസ് ജയരാജ് ആമുഖപ്രഭാഷണവും യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ മുഖ്യപ്രഭാഷണവും നടത്തി. യോഗം ബോർഡ് മെമ്പർ എംപി ബിനു ഡി ബാബു അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡിപ്രസന്നകുമാർ ബി എൻ നാഗേഷ് പി എം ദിലീപ് വി പി ഷാജി കണ്ണൻ കൂട്ടുകാർ കെ ബി സുഭാഷ്, എ എൻ ഗോപാലകൃഷ്ണൻ ജോഷി പല്ലേക്കാട്ട് വനിതാ സംഘം പ്രസിഡൻറ് ഷൈജ മുരളീധരൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ അഖിൽ ബിനു അഡ്വക്കേറ്റ് പ്രവീൺ തങ്കപ്പൻ എംപ്ലോയീസ് ഫോറം പ്രസിഡൻറ് വിപിൻ ബാബു പെൻഷനേഴ്‌സ് ഫോറം പ്രസിഡൻറ് തമ്പി മടപ്ലാതുരുത്ത്, സൈബർ സേന ചെയർമാൻ സുധീഷ് വള്ളുവള്ളി വൈദികയോഗം സെക്രട്ടറി വിപിൻരാജ് ശാന്തി എന്നിവർ സംസാരിച്ചു