കൊച്ചി : ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു.
‘ലഹരിപ്പാർട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ പറഞ്ഞു