ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി സിപിഎം പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷൻ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ആറുമണിയോടെ പത്രം ഇടാൻ വന്ന ആളാണ് മറ്റുള്ളവരെ അറിയിച്ചത്. ഫോറൻസിക്ക് സംഘം എത്തിയശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു .കടബാധ്യതകളാണ് പങ്കജാക്ഷന്‍റെ മരണകാരണമെന്ന് പ്രാഥമിക സൂചനകൾ നൽകുന്നു. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുര ദേവിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ജീവന ക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് വിരമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *