രാഷ്ട്രപതി ദ്രൗപതി മുറുമു മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ രാജഭവനിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ത്, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.രാജ്ഭവനിൽ ഗവർണറുടെ വസതിയിലേക്കുള്ള വഴിയിൽ അതിഥി മന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി സ്വദേശി സിജോ ആണ് മൂന്നടി ഉയരമുള്ള അര്‍ദ്ധകായ സിമൻറ് രൂപം നിർമ്മിച്ചത്.
കേരള സന്ദർശനത്തിനൂ എത്തിയ രാഷ്ട്രപതി ദ്രൗപതി മുറുമു രാജ് ഭവനിൽ മുൻ രാഷ്ട്രപതി ഡോ. കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
