എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 % നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണ ആവശ്യം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്