കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ, പി ജി, യു ജി വിദ്യാർത്ഥികൾക്ക് വേണ്ടി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ചേർത്തല സെന്റ് .മൈക്കിൾസ് കോളേജിലെ റിസേർച്ച് സ്കോളർ ബാദുഷാ മുഹമ്മദ് നേതൃത്വം നൽകി.ഒരു ഗവേഷണ വിഷയം തിരഞ്ഞെടുക്കുമ്പോൾ മുതൽ വിദ്യാർത്ഥികൾ പിന്തുടരേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ശില്പശാലയിൽ നൽകി.കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫേബ കുര്യൻ, സ്റ്റുഡന്റ് കോർഡിനേറ്റർ മഹിമ ബോസ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു