തലയോലപ്പറമ്പ്: കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് പരിസരവാസികളുടെ സഹകരണത്തോടെ നട്ട തൈകൾ കോരിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ട്രീസ് പ്രവർത്തകർ തൈകളുടെ സംരക്ഷണവും തുടർന്നുള്ള തൈകൾ വെച്ച് പിടിപ്പിക്കലും ഏറ്റെടുക്കുകയുണ്ടായി . അതിൻ്റെ ഭാഗമായി വടയാർ മാടപ്പുറം കുടുംബ യോഗ ട്രസ്റ്റ് സൗജന്യ മായി നൽകിയ 250 ചെടികളുടെ നടീൽ കർമ്മം 1963 ൽ കോരിക്കൽ – തലയോലപ്പറമ്പ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അന്തരിച്ച തോട്ടുപ്പറത്ത് ടി.എ. കുര്യൻ്റെ മക്കളായ ബേബി ടി. കുര്യനും ഷാജി ടി. കുര്യനും ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം ചെയ്ത്. ഫ്രണ്ട്സ് ഓഫ് ട്രീസ് യൂണിറ്റ് പ്രസിഡൻ്റ് പി. ബി. സോമൻ, സാംസ്കാരിക പ്രവർത്തകനും ജൈവ കർഷക പുരസ്കാര ജേതാവുമായ പി.ജി. ഷാജിമോൻ, കെ.എസ്. മണി, കെ.എസ്. മനോഹരൻ, സെക്രട്ടറി ടി.ഡി. ദിനേശ് തൈയ്യിൽ, ട്രഷറർ ഡി. കുമാരി കരുണാ കരൻ , ടോമി കൊച്ചു പറമ്പ് എന്നിവർ തൈകൾ നടീലിന് നേതൃത്വം നൽകി.