കുത്തും കോമയും ഇല്ലാത്തതിന്റെ പേരിലാണ് കേരളത്തിന് നല്‍കാനുള്ള തുക കേന്ദ്രം നല്‍കാത്തത് :ധനമന്ത്രി ബാലഗോപാല്‍

Breaking Kerala

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നല്‍കിത്തുടങ്ങിയതായി സംസ്ഥാന ധനവകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നല്‍കാനുള്ള വിഹിതത്തിന്റെ പകുതി നല്‍കിയാല്‍ കേരളത്തിന് കുടിശ്ശിക ഉണ്ടാകില്ല.കുത്തും കോമയും ഇല്ലാത്തതിന്റെ പേരിലാണ് കേരളത്തിന് നല്‍കാനുള്ള തുക കേന്ദ്രം നല്‍കാത്തത്. അതുകേട്ട് പ്രതിപക്ഷം കൈകൊട്ടുകയാണ്.

നെല്ല് സംഭരണത്തിന് 200 കോടി നേരത്തെ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കു കൂടി റബര്‍ ഉത്പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍ വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി. റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കര്‍ഷകര്‍ക്കും ഇതുവരെയുള്ള മുഴുവന്‍ തുകയും ലഭിക്കും.

നികുതി നികുതിയേതര കുടിശ്ശിക പിരിച്ചെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ബാറുകാരുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടിയുണ്ടാകും. പാട്ടകുടിശ്ശിക പിരിച്ചെടുക്കാന്‍ കലക്ടര്‍മാരുടെ തലത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. 28,000 കോടി കുടിശ്ശിക മുഴുവനായി കിട്ടുന്ന സാഹചര്യമില്ല. കെ എസ് ആര്‍ ടി സിയില്‍ നിന്ന് കുടിശ്ശിക പിരിച്ചെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *