തൃശൂർ: തൃശൂരില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വിയ്യൂര്‍ കല്ലടി മൂലയിലാണ് സംഭവം നടന്നത്. പട്ടാമ്പി സ്വദേശിനി സുലി ആണ് കൊല്ലപ്പെട്ടത്. 46 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സുലിയെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സുലിയുടെ തലയ്ക്ക് അടിയേറ്റു. ഇതാണ് മരണകാരണമെന്നാണ് സൂചന. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണന് പൊലീസില്‍ കീഴടങ്ങി.