കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തരവകുപ്പിനുമെതിരായ വെളിപ്പെടുത്തലുകളിൽ എൽഡിഎഫ് ഘടകകക്ഷികളിൽ പലർക്കും അതൃപ്തി. ഇപ്പോഴി താ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന കർശന നിലപാടുമായി ആർജെഡിയുടെ യുവജന സംഘടന രംഗത്ത് വന്നിരിക്കുകയാണ്. ഇടത് സഖ്യത്തിൽപ്പെട്ട പല ഘടകകക്ഷികൾക്കും അവരുടെ യുവജന- വിദ്യാർത്ഥി സംഘടനകൾക്കും സമാനമായ അഭിപ്രായമാണെങ്കിലും ആരും ഇതുവരെ പ്രതികരണവുമായി മുന്നോട്ടു വന്നിരുന്നില്ല. ആഭ്യന്തരവകുപ്പിനും സേനയ്ക്കും എതിരായ ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ എൽഡിഎഫിനെ അപഹാസ്യമാക്കുന്നുവെന്നാണ് ആർവൈജെഡി പറയുന്നത്. പൊലീസുകാർക്കിടയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ വ്യാപകമാണെന്നും ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരവകുപ്പ് ഇത്രമേൽ പഴികേട്ട മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു. അതേസമയം, യുവജന സംഘടനയുടെ അഭിപ്രായം പാർട്ടിയുടേത് അല്ലെന്നാണ് ആർജെഡിയുടെ പ്രതികരണം.
‘ആഭ്യന്തരവകുപ്പ് ഒഴിയണം’; മുഖ്യമന്ത്രിക്കെതിരെ ഇടത് യുവജന സംഘടന
