തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വര്‍ധിപ്പിക്കാവുന്ന ഫീസും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. കേരളത്തില്‍ ധനദുര്‍വിനിയോഗമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കേയാണ് ബജറ്റ് അവതരണം. പദ്ധതികള്‍ക്കു പണമില്ല. ആറു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ അടക്കം പദ്ധതികള്‍ക്കു പണം വകയിരുത്തുന്നത് എങ്ങനെയെന്ന് ഇന്നറിയാം.