കൊച്ചി: ലൈംഗികാരോപണത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.
അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.
ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും മോശം രീതിയിൽ പെരുമാറിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു നടി രംഗത്തെത്തിയിരുന്നു.