ഹൈദരാബാദ്: നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെയാണ് വിനായകൻ കസ്റ്റഡിയിലാവുന്നത്.
വാക്കുതര്‍ക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് വിനായകന്‍ ആരോപിക്കുന്നത്. കസ്റ്റഡി എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടല്ലോ എന്നും നടന്‍ പ്രതികരിച്ചു.