ഇടുക്കിയിൽ ഓഗസ്റ്റിൽ മാത്രം തെരുവുനായയുടെ കടിയേറ്റവർ 484; എങ്ങുമെത്താതെ എബിസി സെന്റർ നിർമാണം

Kerala

ഇടുക്കി ജില്ലയിൽതെരുവുനായ്ക്കളുടെഅക്രമം അനുദിനംപെരുകുമ്പോഴുംഎങ്ങുമെത്താതെഎബിസി സെന്റർനിർമാണം. എബിസി സെന്ററുകൾഒന്നുപോലുമില്ലാത്ത ജില്ലയാണ് ഇടുക്കി.മുൻപ് പ്രഖ്യാപിച്ച എബിസസെന്ററിന്റെ
നിർമാണം തുടങ്ങാൻ പോലുമായിട്ടില്ല. ജില്ലാ
ആസ്ഥാനത്ത് എബിസി സെന്റർ
സ്ഥാപിക്കുന്നതിനു കഴിഞ്ഞവർഷം ജില്ലാ
പഞ്ചായത്ത് കമ്മിറ്റിതീരുമാനമെടുത്തെങ്കിലും ഇത് എന്നു യാഥാർഥ്യമാകും എന്നത്ചോ ദ്യ ചിഹ്നമായിതുടരുകയാണ്. ജില്ലയിൽ തെരുവുനായശല്യംരൂക്ഷമാകുകയും, ഇവയുടെ ആക്രമണത്തിന്ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയുംചെയ്തതോടെ എന്തു ചെയ്യണമെന്നറിയാതെഭീതിയിലാണ് ജനം
തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച്
മേഖലകളിലും അടിമാലി, മൂന്നാർ, കട്ടപ്പന,
കുമളി, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ
വിവിധഭാഗങ്ങളിലും തെരുവുനായ്ക്കളുടെ
ശല്യം രൂക്ഷമാണ്. ഓഗസ്റ്റ് 31 ന് മാത്രം
ജില്ലയിൽ 16 പേരാണ് നായ കടിയേറ്റ്
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ
ചികിത്സ തേടിയത്. ഓഗസ്റ്റ് മാസം നായയുടെ
കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയവരുടെ
എണ്ണം 484 ആയി. വളർത്തു നായയുടെ
കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞയാഴ്ച അടിമാലി കുരിശുപാ
മേഖലയിൽ പതിനഞ്ചിലേറെ പേർക്ക്
തെരുവുനായയുടെ കടിയേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *