മലപ്പുറം : അധിനിവേശ ഭീകരരിൽ നിന്നും സ്വന്തം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പരപ്പനങ്ങാടി പാലത്തിങ്ങൽ ബി ടീം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ ടൗണിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ റാലി നടത്തി. ബി. ടീം സൗഹൃദ കൂട്ടായ്മ ചെയർമാൻ ഡോ: എം എ കബീറിന്റെ നേത്രത്വത്തിൽ നടന്ന റാലി കൈരളി മ്യൂസിക് പ്രാഗ്രാം ഡയറക്ടർ ജ്യോതി ഉദ്ഘാടനം ചെയ്തു.
പാലത്തിങ്ങൽ അങ്ങാടിയിൽ നടന്ന സമാപന പരിപാടിയിൽ അഷറഫ് കുന്നുമ്മൽ, കെ .എം .ഷാഫി,ചെമ്പൻ ഷഫീക്ക്, സുബ്രമണ്യൻ പാലത്തിങ്ങൽ, കടവത്ത് സൈദലവി, ഡോ: ഹാറൂൺ റഷീദ്, വിനോദ്, മൂഴിക്കൽ കരീംഹാജി പ്രസംഗിച്ചു. സേവ് ഗസ്സ എന്നെഴുതിയ റിബ്ബൺ കെട്ടിയും ഷാൾ അണിഞ്ഞും നടന്ന റാലിക്ക് ബി ടീം ലീഡേഴ്‌സ്, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുമടക്കം നൂറ്കണക്കിനാളുകൾ പങ്കെടുത്തു.
