തിരുവനന്തപുരം: ചുള്ളിമാനൂർ ഭാരത് മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം സമാപിച്ചു.വാർഡ് മെമ്പർ ഷീബ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാഥിതി ആയി ആനാട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ പങ്കെടുത്തു.ഭാരത് മ്യൂസിക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രേംനസീർ സുഹൃത്‌സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തിരുവോണസന്ദേശം നൽകി..
സ്നേക് മാസ്റ്റർ വാവ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് പിന്നണി ഗായകൻ അലോഷ്യസ് പെരേര,സി പി ഐ സംസ്ഥാന കൌൺസിൽ അംഗം പാട്ടത്തിൽ ഷൌക്കത്ത്, എസ് ട്രാക്സ് ഡയറക്ടർ ഷാജഹാൻ കരകുളം, നടൻ ഷാജഹാൻ തോളിക്കോട്,ഭാരത് മ്യൂസിക് അക്കാദമി കോർഡിനേറ്റർ അനീഷ് മുല്ലശ്ശേരി, ഗോപൻ ശാസ്ത മംഗലം,ഭാരത് മ്യൂസിക് അക്കാദമി പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ(കൃഷിഭവൻ )
PNSS വൈസ് പ്രസിഡന്റ് സൈനുലബ്ദീൻ, ഗാന രചയിതാവ് ഷംസുന്നിസ,വിമൽ സ്റ്റീഫൻ, ഭാരത് മ്യൂസിക് അക്കാദമി ഡാൻസ് ടീച്ചർ ചന്ദന സുർജിത്, ഗാനാധ്യാപിക പിന്നണി ഗായിക ശ്രീമതി പ്രതിഭമണി തുടങ്ങിയവർ പ്രസംഗിച്ചു.
കീബോർഡ് ആൻഡ് വോക്കൽ അദ്ധ്യാപകൻ വിനയചന്ദ്രൻ നന്ദി പറഞ്ഞു.
കുട്ടികളും ടീച്ചേഴ്സും അമ്മമാരും ചേർന്ന് തിരുവാതിര അരങ്ങേറി, കുട്ടികളുടെ ഡാൻസ്, പാട്ടുകൾ, തുടർന്ന് ഓണസദ്യയും, കായിക മത്സരങ്ങളും ഗാനമേളയും നടന്നു..
ഭാരത് മ്യൂസിക് അക്കാദമി സാമ്പത്തികമായി പിന്നോക്കം നിൽ ക്കുന്ന കുട്ടികൾക്ക് സൗജന്യമായി സംഗീതം പഠിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു.
