കൊച്ചി: മുടി ,ചർമം ,എല്ലുകൾ എന്നിവ ഉൾപ്പെടെ ശരീരത്തിന് എല്ലാ ഭാഗങ്ങൾക്കും ആവശ്യമായ പോഷകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട് . കലോറി വളരെ കുറവും നാരികൾ വളരെ കൂടുതലും ആയതിനാൽ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഒന്നാണ് ചീര കൊണ്ടുള്ള വിഭവങ്ങൾ .ചീര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ചീര ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം .ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാരാളം മഗ്നീഷ്യം ചീരയിൽ ഉണ്ട് .ഹൃദയരോഗത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ചീര കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നഇരുമ്പിന്റെ അംശവും ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. വിളർച്ച ഉള്ളവർക്ക് ചീര കഴിക്കുന്നത് നല്ലതാണ് .അതുപോലെതന്നെ കണ്ണിൻറെ ആരോഗ്യത്തിനും ചീര കഴിക്കുന്നത് നല്ലതാണ്. നമ്മുടെ ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ ചീരക്ക് കഴിവുണ്ട്.ചുവന്ന ചീരയും പച്ച ചീരയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിൽ നിന്ന് അവയിൽ അടങ്ങിയിട്ടുള്ള ഓക്സിലേറ്റുകളുടെ അളവാണ് . പച്ച ചീരയിൽ നിന്നും വ്യത്യസ്തമായി ചുവന്ന ചീരയിൽ ഓട്സ്ലൈറ്റുകൾ ഒന്നുമില്ല അതിനാൽ വൃക്കയിൽ കല്ലു പോലുള്ള അവസ്ഥകൾ ഉള്ളവർക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തെരഞ്ഞെടുക്കാം.
അറിയാം ചീരയുടെ ഗുണങ്ങൾ.
