പീരുമേട് : കേരളക്കര മുഴുവൻ ഓണം ആഘോഷിക്കുമ്പോൾ പീരുമേട് തപാൽ ആഫിസിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. ചടങ്ങിൽപീരുമേട് പോസ്റ്റ് മാസ്റ്റർ വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു . കട്ടപ്പന പോസ്റ്റ് മസ്റ്റർ ഗിന്നസ് മടസാമി ഉത്ഘാടനം ചെയ്തു. ഗിന്നസ് സുനിൽ ജോസഫ്, തങ്കപ്പൻ എന്നിവർ ആശംസ നേർന്നു.
നക്ഷത്ര, എബി പി എം ശ്രീലക്ഷ്മി, ആർ.ഡി കൃഷ്ണ വേണി, ജോസഫ് ആൻ്റണി, രേണുക അഖില, ധന്യ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പീരുമേട് പോസ്റ്റ് ഓഫിസിനു കീഴിലുള്ള ബ്രാഞ്ച് ഓഫിസുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു.
ഓണാഘോഷം സംഘടിപ്പിച്ചു
