വാളന്‍പുളി പാചകത്തിലെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. എന്നാല്‍ വാളന്‍പുളി പാചകത്തിനു മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം.
- പാത്രങ്ങള്‍ വൃത്തിയാക്കാം
വിനാഗിരിയും നാരങ്ങയും പോലെ, ഇത് നിങ്ങളുടെ പാത്രങ്ങള്‍ വൃത്തിയാക്കാനും ഉപയോഗിക്കാം. പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കട്ട പിടിച്ച കറയും എണ്ണമയവും കളയാനും പുളി ഉപയോഗിക്കാം. പാത്രങ്ങളില്‍നിന്നു വൈറസുകളെയും മറ്റ് അണുക്കളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പുളിയിലുണ്ട്. ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നതിന് മുമ്പ് അതില്‍ കുറച്ച് ഉപ്പു കൂടി ചേര്‍ക്കുന്നത് ഇരട്ടിഗുണം ചെയ്യും. - കീടങ്ങളെ അകറ്റാം
ചെറു ഈച്ചകള്‍ നിങ്ങളുടെ വീടും അടുക്കളയും ആക്രമിക്കുന്നുണ്ടോ? അവയെ ഇല്ലാതാക്കാന്‍ പാടുപെടുകയാണോ? വിഷമിക്കേണ്ട. ഒരു ചെറിയ കഷണം പുളി കൊണ്ട് നമുക്ക് ഇവയെല്ലാം വീടിനുള്ളില്‍നിന്ന് തുരത്താം. ശക്തമായ മണവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും പുളിയിലുണ്ട്. ഇതു കീടങ്ങളെ സ്വാഭാവികമായി അകറ്റും. പുളി അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെയാക്കുക. എന്നിട്ടു ചെറിയ പാത്രങ്ങളില്‍ വയ്ക്കുക, നിങ്ങളുടെ വീടിനുള്ളില്‍നിന്ന് ഈച്ചകള്‍ ഓടിമറയും. - സോപ്പില്‍ ചേര്‍ക്കാം
ചര്‍മ സംരക്ഷണത്തിനായി പുളി ഉപയോഗിക്കാന്‍ കഴിയും. പുളിയുടെ സത്ത് സോപ്പ് നിമാണത്തിനുള്ള ചേരുവയായും ഉപയോഗിക്കാം. സ്വാഭാവിക സുഗന്ധം മാത്രമല്ല, അണുക്കള്‍ക്കും വൈറസുകള്‍ക്കുമെതിരേ പോരാടാനും പുളിക്കു കഴിയും. - വസ്ത്രങ്ങള്‍ക്കു നിറം കൊടുക്കാം
പുളിയില്‍ ടാനിന്‍ ധാരാളമുണ്ട്. ഇത് കോട്ടണ്‍, കമ്പിളി, മറ്റ് തുണിത്തരങ്ങള്‍ക്കു നിറം കൊടുക്കാന്‍ ഉപയോഗിക്കാം. പുളി പരിസ്ഥിതി സൗഹൃദമാണ്, ഇത് നിങ്ങളുടെ എല്ലാ ഡൈയിംഗ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ്.