തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യുയുസി ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചിന്റേതാണ് തീരുമാനം.
കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവും.