കാസര്‍കോട്: ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെ കാസര്‍കോട് കറന്തക്കാട് ദാരുണമായ സംഭവം നടന്നത്.ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി എസ്. മൻവിത്ത്(15) ആണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ബസ് നിര്‍ത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വയനാട്ടില്‍ മുമ്ബും സമാനമായ രീതിയില്‍ ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായിരുന്നു.