കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
പരിയാരം പോലീസാണ് മധുസൂധനനെ അറസ്റ്റു ചെയ്തത്. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ലൈംഗികാതിക്രമം അധികൃതരെ അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.