കല്ലറ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം
ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 ന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പയിൻ 75 വൃക്ഷതൈകൾ നട്ടുകൊണ്ടുള്ള അമൃത് വാടികയുടെ കല്ലറ പഞ്ചായത്ത് തല ഉദ്ഘാടനം പെരുംതുരുത്ത് എസ് കെ വി ഗവണ്മെന്റ് യു പി സ്കൂളിൽ ബഹു പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് കോട്ടായിൽ, വാർഡ് മെമ്പർമാരായ മിനി അഗസ്റ്റിൻ, ഷൈനി ബൈജു, അമ്പിളി ബിനീഷ്, എൻ ആർ ഈ ജി എഞ്ചിനീയർ ഓമൽ വിൻസെന്റ്, ഓവർസിയർ രശ്മി, എ ഡി എസ്, സി ഡി എസ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.