കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Breaking Kerala

കണ്ണൂർ: കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മ‌ാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക‌്സ്പ്രസിന്റെ്റെ ബോഗികൾ പാളം തെറ്റിയത്.
ശനിയാഴ്ച രാവിലെ സർവീസ് റുന്നതിനായുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം.ട്രെയിൻ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികൾ പൂർണമായും ട്രാക്കിന് താകുകയും പാളംതെറ്റിയ പുകൾ ഇടിച്ച് സിഗ്നൽ ബോക്സ് തകരുകയും ചെയ്തു‌. പിന്നീട് പാളം തെറ്റിയ ബോഗികൾ മാറ്റി 6.43 ഓടെയാണ് സർവീസ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *