രഹസ്യം പരസ്യമാകുമെന്ന പേടി ഇനി വേണ്ട! ഒടുവിൽ കാത്തിരുന്ന ആ ഫീച്ചറും വാട്ട്‌സ്ആപ്പിലേക്ക്

Breaking Technology

ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അതാണ് വാട്ട്‌സ്ആപ്പ്.പകരം വെക്കാനില്ലാത്ത് കിടിലൻ ഫീച്ചറുകൾ തന്നെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.വോയിസ്‌ സ്റ്റാറ്റസ് ഫീച്ചർ, മെസേജ് യുവർസെൽഫ്, മൾട്ടിപ്പിൾ ഡിവൈസ് ലിങ്ക് ഫീച്ചർ അടക്കം അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകൾ എല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു.

ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.ഫോൺ നമ്പർ പ്രൈവസി എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉപയോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്നും തങ്ങളുടെ മൊബൈൽ നമ്പർ സംരക്ഷിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്.

കമ്മ്യൂണിറ്റി അനൗൺസ്‌മെന്റ് ഗ്രൂപ്പുകളിൽ ഈ ഫീച്ചർ ഉപയോഗിക്കാം.ഉപയോക്താക്കൾക്ക് കമ്മ്യൂണിറ്റി അനൗൺസ്‌മെന്റ് ഗ്രൂപ്പ് വിവരങ്ങളിൽ ‘ഫോൺ നമ്പർ പ്രൈവസി’ എന്ന പേരിൽ ഒരു പുതിയ ഓപ്ഷൻ കാണാൻ കഴിയും. ഇതോടെ നിങ്ങളുടെ മൊബൈൽ ഗ്രൂപ്പിലെ മറ്റുള്ള അംഗങ്ങൾക്ക് ദൃശ്യമാകില്ല.അതേസമയം നമ്പർ കമ്മ്യൂണിറ്റി അഡ്മിന്മാർക്ക് ദൃശ്യമാകും.കൂടാതെ കമ്മ്യൂണിറ്റി അഡ്മിന്റെ ഫോൺ നമ്പർ എപ്പോഴും ദൃശ്യമാകും.

നിലവിൽ പബ്ലിക്ക് ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് മറ്റൊരാളുടെ മൊബൈൽ നമ്പർ കാണാൻ കഴിയും.ഇതുവഴി മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യാൻ അടക്കമുള്ള സാധ്യതകൾ ഉണ്ടെന്ന് മുൻപ് ആശങ്ക ഉയർന്നിരുന്നു. ഈയൊരു ആശങ്ക കൂടി ഇല്ലാതാക്കുന്നതാണ് പുതിയ ഫീച്ചർ.

ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ് ഉള്ളത്. ഐഒഎസ്, ആൻഡ്രോയ്ഡ് ബീറ്റ അപ്ഡേറ്റിൽ ഫീച്ചർ ഇതിനോടകം ലഭ്യമായിട്ടുണ്ട്. ഉടൻ തന്നെ ഇത് മറ്റ് ഉപയോക്താക്കൾക്ക് കൂടി ലഭ്യമാകുമെന്നാണ് വാബീറ്റ ഇൻഫോ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്.

ENGLISH SUMMARY: WhatsApp has started to roll out a new feature called phone number privacy

Leave a Reply

Your email address will not be published. Required fields are marked *