തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ സിപിഐയുടെ അന്വേഷണത്തില്‍ അഴിമതി ആരോപണം വ്യക്തമായിരുന്നു.
കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിര്‍ദേശിച്ചിരുന്നു. അതിനിടെ, ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 26 മണിക്കൂര്‍ പിന്നിട്ടു.