കർഷക ദിനം ആചരിച്ചു

Local News

കടുത്തുരുത്തി: കൃഷിവകുപ്പിന്റെയും കല്ലറ പഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ വിവിധ പാടശേഖരസമിതികളുടെയും സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ കർഷക ദിനാചരണം നടത്തി. ദിനാചരണ പരിപാടികൾ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി ശോഭ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനു തോമസ് അധ്യക്ഷനായിരുന്നു.

കല്ലറ പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ എൻ ഉഷാകുമാരി, പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാരായ അനീഷ്, കെഎം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ മികച്ച കർഷകരായ തോമസ് കുന്നുംപുറം, ലൂക്കാ മുണ്ടമറ്റത്തിൽ, ഷാജിമോൻ പി ഉദയന്തറ, എം.കെ. ചാണ്ടി മുണ്ടക്കപ്പറമ്പിൽ, സനിത വി.കെ. പ്രകാശൻ, പി.ബി. കരുണാകരൻ, കെ.കെ. മോഹനൻ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക ദിനാചരണ ത്തോടനുബന്ധിച്ച് ഓണസദ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *