കല്ലറ പഞ്ചായത്ത് മേഖലാ എൻ എസ് എസ് സമ്മേളനം നടത്തി

Kerala

കടുത്തുരുത്തി:വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ കല്ലറ പഞ്ചായത്ത് മേഖലാ സമ്മേളനം നടത്തി.
കല്ലറ മേഖലാ എൻ എസ് എസ് കരയോഗ പ്രവർത്തക സമ്മേളനം യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
യൂണിയൻ – കരയോഗ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കൽ, കരയോഗങ്ങളുടെയും മേഖലയുടെയും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ, അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായിട്ടാണ് സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്
യൂണിയൻ സെക്രട്ടറി കെ രാജഗോപാൽ, സി പി നാരായണൻ നായർ, പ്രതിനിധി സഭാംഗം എൻ പത്മനാഭപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *