മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്യെ (21) ഇന്നലെ ഒഴുക്കിൽപ്പെട്ടത് കാണാതാകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിജയ്. ഇന്നലെ ഏറെ വൈകിയും നടത്തിയ തിരച്ചിൽ ഇന്ന് രാവിലെയും തുടർന്നിരുന്നു. മണ്ണാർക്കാട് അഗ്നിശമന സേനയും കല്ലടിക്കോട് പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തിയത്.