നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

Cinema Entertainment media

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നതെങ്കിൽ തെറ്റി. രാകേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളംകാരൻ്റെ കഥയാണിത്, അല്ല ജീവിതം. എല്ലാ പ്രതിസന്ധികളെയും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കളം@24 എന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്.

ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളുമായി സിനിമ മുന്നേറുകയാണ്. അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രവും ഒരുക്കിയ ശേഷമാണ് രാഗേഷ് സിനിമയൊരുക്കാന്‍ ഇറങ്ങിയത്. ഈ ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും നേടി. ലോക സിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടോയെന്നത് സംശയമാണ്. രാകേഷിന്റെ ഇന്റര്‍വ്യൂകളും വൈറലാണ്. ആ ചെറുപ്പക്കാരന്‍ പിന്നിട്ട സഹനവഴികള്‍ ചിരിച്ചുകൊണ്ട് പറയുമ്പോള്‍ ആരുടെയും കണ്ണ് നിറയും. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വന്നപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഷര്‍ട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്‌നേഹം പടം റിലീസ് ചെയ്യുന്നതില്‍ വരെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *