സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മലയാള മനസിൽ സ്ഥാനമുറപ്പിച്ചു താരമാണ് നിഖില വിമൽ. അതിനുശേഷം ഇന്ഡസ്ട്രിയിലെ യുവതലമുറയിലെ നായികാ നിരയിലേക്ക് നിഖിലയും ഉയർന്നു.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിഖിലയുടെ അഭിമുഖങ്ങളും കൈയ്യടി നേടാറുണ്ട്. രാഷ്ട്രീയം ഉൾപ്പടെ തന്റെ നിലപാടുകൾ തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . താൻ എന്തിന് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കുചേരണമെന്നാണ് നിഖില ചോദിക്കുന്നത്.
https://www.instagram.com/p/CvevURwPpD1/?utm_source=ig_embed&utm_campaign=embed_video_watch_again
‘എന്നെപ്പറ്റി ഞാൻ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങൾ മാധ്യമങ്ങളാണ് എഴുതി വച്ചത്. അതിന്റെ ബാക്കി ചർച്ച നടക്കുന്നതും നിങ്ങളുടെ ചാനലിലാണ്. പിന്നെ എന്തിനാണ് ഞാൻ വന്നിരുന്ന് ചർച്ച ചെയ്യുന്നത്. അതും നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്തു കൂടെ. ഞാൻ ഇന്ന തരത്തിലുള്ള വ്യക്തിയാണെന്ന് അവരാണ് പറയുന്നത്. സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്… ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല…” – നിഖില പറയുന്നു.