പ്രശസ്ത തേന്ന്നിന്ത്യൻ നടി കാജൽ അഗർവാൾ 2020ൽ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനു ശേഷം വീണ്ടും സിനിമുകളുമായി സജീവമായി. എന്നാൽ ഇപ്പോൾ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്.
ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ സിനിമയായ ഇന്ത്യൻ-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂർത്തിയാക്കുന്നതോടെ കാജൽ അഗര്‍വാൾ സിനിമ വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ.
കാജൽ ചെയ്ത ട്വിറ്റര്‍ പോസ്റ്റുകളും ഈ അഭ്യൂഹം സജീവമാക്കി. താൻ കമ്മിറ്റ്‌മെന്‌റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.മകൻ നീലിനൊപ്പെം പങ്കിടാൻ സമയം കണ്ടെത്താനായാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം, സിനിമയിൽനിന്നും പൂർണമായും മാറിനിൽക്കുമോ, അതോ താത്കാലികമായൊരു ഇടവേളയാണോ താരം എടുക്കുന്നതെന്ന് സംബന്ധിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.