കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Breaking Kerala

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്തു താമസിക്കുന്ന രാജീവൻ എന്നയാളാണ് മരിച്ചത്. രാജീവന്റെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു.

ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിലാണ് ഞായറാഴ്ച രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം വ്യാപിച്ചിരുന്നു. കൊയിലാണ്ടി പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പൊലീസ് ‍ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മീറ്ററുകൾക്ക് അപ്പുറം വയലിൽ നിന്ന് അരയ്ക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *