പുസ്തകോത്സവം ആരംഭിച്ചു

Education

കടുത്തുരുത്തി: ദേവമാതാ കോളജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. നാഷണൽ ബുക്സ്റ്റാൾ ,സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. വിദേശ പ്രസാധകരുടേതുൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദർശനവും വിപണനവുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ലക്ഷ്യം.

കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം സന്ദർശിക്കുവാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ ഡോ.സിജി ചാക്കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *