വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

Breaking Kerala

കടുത്തുരുത്തി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്ത് നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കൽ വീട്ടിൽ ജോർജ് വർഗീസ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാലാ സ്വദേശിയായ യുവാവിൽ നിന്നും ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പലതവണയായി 5,50,000 രൂപ തട്ടിയെടുത്തതിനുശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *