കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്. രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനം നടത്തിയാണ് പത്രിക സമർപ്പിക്കുവാൻ എത്തിയത്.
എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. ഇന്ന് വെെകിട്ട് 4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.