ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

National Technology

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍. സയന്റിസ്റ്റ് തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്‌സി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് വൈകുന്നേരം അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള സമയം.

vssc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്ഡി- ലെവല്‍ 11 (67,700 2,08,700 ) സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്‌സി- ലെവല്‍ 10 (56,100 1,77,500 ), സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്ഡി പോസ്റ്റുകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്‌സി തസ്തികയിലേക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്.

എഴുത്തുപരീക്ഷയില്‍ ഹാജരാകണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സ്ത്രീ/ എസ്‌സി/ എസ്ടി / എക്സ്-എസ്എം, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *