ഡല്‍ഹി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്രായേലില്‍ നിന്നും രണ്ട് നേപ്പാള്‍ പൗരന്മാരും നാല് ശിശുക്കളും ഉള്‍പ്പെടെ 143 പേരുമായി പ്രത്യേക ഇന്ത്യന്‍ വിമാനം ഞായറാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടു. ‘ഓപ്പറേഷന്‍ അജയ്’ യുടെ ഭാഗമായാണ് നീക്കം.
ഒക്ടോബര്‍ 7 ന് ഗാസയില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ പട്ടണങ്ങളില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിനായി ഒക്ടോബര്‍ 12 നാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള ആറാമത്തെ വിമാനമാണിത്.
രണ്ട് നേപ്പാള്‍ പൗരന്മാരും നാല് ശിശുക്കളും ഉള്‍പ്പെടെ 143 പേരാണ് വിമാനത്തിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ 18 നേപ്പാള്‍ പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.