അയര്‍ലണ്ടില്‍ ഏറ്റവും അധികം സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളുടെ ലിസ്റ്റിൽ മലയാളവും

Global

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവും അധികം സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷയെന്ന സ്ഥാനത്തേയ്ക്ക് മലയാളം.ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന പത്ത് ഭാഷകളില്‍ ഒന്നായി മലയാളം ഇതോടെ ചേര്‍ക്കപ്പെടും.

രാജ്യത്തെ 2022 ലെ സെന്‍സസ് അനുസരിച്ച് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായുള്ളത്. 2022 ഏപ്രില്‍ മാസത്തിന് ശേഷം അയര്‍ലണ്ടില്‍ എത്തിയ നാല്പത്തിനായിരത്തോളം ഇന്ത്യക്കാരുടെ കണക്ക് ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം എത്തിയ മലയാളികളെ ഇതിനൊപ്പം കൂട്ടിയാല്‍ മലയാളികളുടെടെ എണ്ണം മുപ്പതിനായിരം കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *