അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വഹിച്ച സൈനികവിമാനം അമൃത്സറിലെത്തി

National

അനധികൃതമായി രാജ്യത്ത്‌ കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന്‌ അമേരിക്ക അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടൻ തന്നെ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരംഭിച്ചു. നേരത്തെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ യുഎസ് സൈനിക വിമാനങ്ങളിൽ തിരിച്ചയച്ചിരുന്നു.

കുടിയേറ്റക്കാരെ പുറത്താക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത സൈനിക വിമാനം തന്നെ ഉപയോഗിക്കുന്നതിന് പിന്നില്‍ സൈനിക ഭീഷണി തന്നെയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. ഒപ്പം മനുഷ്യത്വപരമല്ലെ ഈ നടപടികൾ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാംസ്ഥാനത്താണ്‌ ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ്‌ കണക്ക്‌. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്‌. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്‌.

 

Leave a Reply

Your email address will not be published. Required fields are marked *