ഇൻഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളത് കുടുംബ പാർട്ടികളുടെ കൂട്ടായ്മയായ സഖ്യമാണത്. പത്തുവർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോദി ഇല്ലാതാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
