ഐഎഫ്എഫ്കെ തിരശീല വീ‍ഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

Cinema Kerala

ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമകൾ കാണാൻ ചലച്ചിത്ര പ്രേമികളുടെ തിരക്ക്. പതിനഞ്ച് തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ 67 സിനിമകൾ ഇന്ന് പ്രേക്ഷകരിലേക്ക് എത്തി. നാളെ വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ പ്രദർശനങ്ങളിൽ പ്രേക്ഷകപ്രീതി നേടിയ സിനിമകളുടെ അവസാന പ്രദർശനമാണ് ഇന്ന് നടക്കുന്നത്. 29 -ാമത് രാജ്യാന്തര ചലച്ചിത്രമേള സംഘാടനം കൊണ്ടും മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പു കൊണ്ടും വ്യത്യസ്തമാണെന്ന് ഡെലിഗേറ്റുകൾ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ചിത്രമായിരുന്ന ഐ ആം സ്റ്റിൽ ഹിയർ ഇന്ന് പ്രദർശിപ്പിച്ചു. രാഹുൽ സദാശിവന്റെ മമ്മൂട്ടി ചിത്രം ഭ്രമയുഗം രാത്രിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സിനിമ പ്രേമികളുടെ വലിയ തിരക്കാണ് തലസ്ഥാന നഗരിയിൽ.

ഏതൊക്കെ ചിത്രങ്ങൾ അവാർഡുകൾ കരസ്ഥമാക്കുമെന്ന് നാളെ വൈകിട്ട് അറിയാം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *