28-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവായ നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥിയാകുക. 12000 ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത്, മുപ്പതിലധികം അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ച സുഡാനി സിനിമ ‘ഗുഡ് ബൈ ജൂലിയ’ യാണ് ഉദ്‌ഘാടന ചിത്രം.
28-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് തിരിതെളിയും
